Thursday, May 12, 2022

ഇന്ത്യയുടെ വനമനുഷ്യന്‍ - ജാദവ് പായെംഗ് (Forest Man of India-Jadav Payeng)

 

ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ എന്തൊക്കെ ചെയ്യാനാകും! വേണമെങ്കില്‍ ഒരു കാടുതന്നെ സൃഷ്ടിക്കാം, ആനയും കടുവയും മാനും നിരവധി പക്ഷികളും ശലഭങ്ങളുമെല്ലാം ജീവിക്കുന്ന 1360 ഏക്കര്‍ വരുന്ന കാട്. ഇന്ത്യയുടെ ഫോറസ്റ്റ് മാന്‍ എന്നറിയപ്പെടുന്ന ജാദവ് മൊലായ് പയെങ്ങിന്റെ ജീവിതം തന്നെ ഉദാ ഹരണം. അസമിലെ മൊലായ് ഗോത്രക്കാരനായ ജാദവ് പയെങ് തന്റെ 16ാമത്തെ വയസ്സിലാണ് ബ്രഹ്മപുത്രയുടെ തീരത്തെ മണല്‍പരപ്പില്‍ കാട് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് അസമിലെ മജൂലി ദ്വീപ്. തന്റെ കുട്ടിക്കാലത്ത് നിറയെ മരങ്ങള്‍ നിറഞ്ഞ ദ്വീപായിരുന്നു മജൂലി. വ്യാപകമായ മരംവെട്ടല്‍ മൂലം ദ്വീപ് മരുഭൂമിയ്ക്ക് സമാനമായി. ഒരിക്കല്‍ ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന നിരവധി പാമ്പുകള്‍ മണല്‍പരപ്പില്‍ കുടുങ്ങി ചത്തു. മണല്‍പരപ്പിലെ താങ്ങാനാവാത്ത ചൂടായിരുന്നു ആ സംഭവത്തിന് കാരണം. മരങ്ങളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ അവസ്ഥയെ മറികടക്കാന്‍ കഴിയുമെന്ന് ജാദവിന് തോന്നി. ആ വിവരം വനപാലകരെ അറിയിച്ചപ്പോള്‍, മണല്‍പരപ്പില്‍ മരങ്ങള്‍ വളരില്ലെന്നും ഒരുപക്ഷേ മുള വളരുമായിരിക്കും എന്നുമാണ് കിട്ടിയ മറുപടി. അങ്ങനെ ജാദവ് പയെങ് ബ്രഹ്മപുത്രയുെട തീരത്ത് മുളകള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രമിച്ചു. തോല്‍വിയായിരുന്നു ഫലം. നിരന്തര പരിശ്രമത്തിനൊടുവില്‍ മുളകള്‍ വേരുപിടിച്ചു. ഇതിനിടെ 200 ഏക്കര്‍ വനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വനവല്‍കരണ പദ്ധതിയില്‍ ജാദവ് പയെങ് ജോലിക്കാരനായി.
പയെങ്ങിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം മുന്‍നിര്‍ത്തി, 128ാം കോമണ്‍വെല്‍ത്ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ് നല്‍കപ്പെട്ടു. അസമിലെ ജോര്‍ഹട് സ്വദേശിയാണ് ജാദവ് മൊലായ് പയെങ്.
2015 ല്‍ പദ്മശ്രീ ലഭിച്ചു. 2013ല്‍ വില്ല്യമ െേഡാഗ്ലസ് മക്മാസ്റ്റര്‍ പയെങിന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ 'ഫോറസ്റ്റ് മാന്‍' എന്ന ഡോകുമന്ററി ലോകശ്രദ്ധ നേടി.

No comments:

Post a Comment